സ്കൂൾ ചുവരുകളിൽ അധ്യാപികയുടെ നിറങ്ങളുടെ ഭംഗി
സ്‌കൂളിലെ ചുമരുകളില്‍ ചിത്രങ്ങള്‍ ഒരുക്കി ചിത്രകലാ അധ്യാപിക. കോക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക അയിലക്കാട് സ്വദേശി ബീനയാണ് സ്‌കൂളിനെ നിറപ്പകിട്ടുള്ളതാക്കുന്നത്.ആദ്യഘട്ടത്തില്‍ എല്‍.പി. വിഭാഗത്തിന്റെ ചുമരുകള്‍ ചുമര്‍ചിത്രങ്ങളാല്‍ ആകര്‍ഷകമാക്കുന്ന ദൗത്യത്തിലാണ് ഇവര്‍. സ്‌പെഷ്യലിസ്റ്റ് അധ്യാപകനിയമനം നേടിയെത്തിയതാണ്. സ്‌കൂളിലെ മുഴുവന്‍ ചുമരുകളും ക്ലാസ്മുറികളും പി.ടി.എയുടെ സഹായത്താല്‍ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കാനാണ് തീരുമാനമെന്ന് ബീന പറഞ്ഞു. പി.ടി.എ. യോഗം ചേര്‍ന്ന് അധ്യാപികയെ അഭിനന്ദിച്ചു. പി.ടി.എ. പ്രസിഡന്റ് മുജീബ് കോക്കൂര്‍ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക ജയശ്രീ, പ്രിന്‍സിപ്പല്‍ വി. കോയട്ടി, സി.കെ. സൂര്യന്‍, അനിത, വി.വി. നൗഫല്‍, കെ.വി. ഹംസ, അബ്ദു കിഴിക്കര, ഇ. നൂറുദ്ധീന്‍, ഒ.വി. അഷ്‌റഫ്, സി.പി. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.