കതിർമണ്ഡപത്തിൽ സുന്ദരിയായി ഭാവന
തിരുവമ്പാടി ക്ഷേത്ര നടയിൽ വച്ച് തെലുങ്ക് നിർമാതാവും നടനുമായ നവീന്റെ പുതിയ ജീവിതത്തിലേക്കു കടന്നു നടി ഭാവന.ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും.സ്വർണ നിറത്തിലുള്ള ഡിസൈനർ സാരിയാണ് വിവാഹത്തിനായി ഭാവന ധരിച്ചിരിക്കുന്നത്.ഒപ്പം ട്രഡീഷണൽ ശൈലിയിലുള്ള ആഭരണങ്ങൾ കൂടിയായപ്പോൾ മണവാട്ടിയുടെ മൊഞ്ചുകൂടി.കടുംചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കും ചുവപ്പു കല്ലുകളോടു കൂടിയ നെറ്റിചുട്ടിയും ഭാവനയെ അതിസുന്ദരിയാക്കി. മുടി പിറകിൽ വട്ടത്തിൽ കെട്ടി മുഴുവനായും മുല്ലപ്പൂ ചുറ്റിവെച്ച് മനോഹരമാക്കി. ജവഹർലാൽ കണ്‍വൻഷൻ സെന്ററില്‍ വച്ചു ബന്ധുക്കൾക്കായുള്ള വിവാഹ വിരുന്നും വൈകിട്ട് ലുലു കൺവൻഷൻ സെന്ററിൽവച്ചു സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായുള്ള വിവാഹ സൽക്കാരവും സംഘടിപ്പിക്കുന്നുണ്.