കരീന-സെയ്ഫ് ദമ്ബതികള്‍ക്ക് ആണ്‍കുഞ്ഞ്

person access_timeDecember 20, 2016

മുംബൈ: താരദമ്ബതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ്. തൈമുര്‍ അലി ഖാന്‍ പട്ടൗടി എന്നാണ് കുഞ്ഞിന്റെ പേര്.

സുഹൃത്തും സംവിധായകനുമായ കരണ്‍ ജോഹറാണ് ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. മുംബൈയിലെ ബ്രച്ച്‌ കാന്‍ഡി ആശുപത്രിയില്‍ രാവിലെ ഏഴിനായിരുന്നു സുഖപ്രസവം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ പിന്തുണയ്ക്കും സ്നേഹത്തിനും മാദ്ധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ദമ്ബതികള്‍ നന്ദി അറിയിച്ചു. എല്ലാവര്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ് പുതുവത്സരാശംസകളും അവര്‍ നേര്‍ന്നു.

നേരത്തേ താരദമ്ബതികള്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗപരിശോധന നടത്തിയെന്നും പെണ്‍കുട്ടിയാവും ജനിക്കുകയെന്നും പ്രസവം ലണ്ടനില്‍ ആയിരിക്കുമെന്നുമൊക്കെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സെയ്ഫീന എന്ന് കുട്ടിക്ക് പേരിട്ടെന്നുവരെ ചില മാദ്ധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ സെയ്ഫ് ഈ വാര്‍ത്തകളെല്ലാം നിഷേധിച്ചിരുന്നു.

പ്രസവകാലം ഇത്രയേറെ ആഘോഷമാക്കിയ വേറെ താരം ഉണ്ടാകുമെന്ന് തോമ്മുന്നില്ല, ഗര്‍ഭിണിയാണെന്നു പറഞ്ഞു മാറി നില്‍ക്കാന്‍ ഒന്നും കരീന തയ്യാറായിരുന്നില്ല, റാമ്ബ് വാക്കും ഫോട്ടോഷൂട്ടും താരനിശകളുമൊക്കെയായി എല്ലായിപ്പോഴും താരം മീഡിയകളിലും വാര്‍ത്തകളിലും നിറഞ്ഞു നിന്നിരുന്നു.

2008ല്‍ പുറത്തിറങ്ങിയ തഷാന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് സെയ്ഫും കരീനയും അടുപ്പത്തിലാവുന്നത്. നാല് വര്‍ഷത്തിന് ശേഷം 2012ലായിരുന്നു വിവാഹം. അമൃത സിംഗില്‍ നിന്ന് വിവാഹമോചിതനായ ശേഷമായിരുന്നു സെയ്ഫ് കരീനയെ വിവാഹം ചെയ്തത്. സെയ്ഫ്‌അമൃത ബന്ധത്തില്‍ സാറ, ഇബ്രാഹീം എന്നീ കുട്ടികളുണ്ട്.