എട്ടു കോടിയിലേറെ രൂപയ്ക്കുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ മാറിനല്‍കിയ ബാങ്ക് കാഷ്യര്‍ അറസ്റ്റില്‍.

person access_timeDecember 08, 2016

സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനേര്‍ ആന്‍ഡ് ജയ്പുരിന്റെ ദോസ ശാഖയിലെ ഹെഡ് കാഷ്യര്‍ യോഗേന്ദ്ര മീണയെയാണ് അറസ്റ്റ് ചെയ്തത്. ചില ദിവസങ്ങളിള്‍ ബാങ്കിന് അവധിയായിരിക്കുമെന്ന് ഇടപാടുകാരെ അറിയിച്ചശേഷം പിന്‍വാതില്‍ തുറന്നുവച്ചു പരിചയമുള്ള കള്ളപ്പണക്കാരുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കുകയായിരുന്നു.