സംഗീതജ്ഞന്‍ ഡോ. എം ബാലമുരളീകൃഷ്ണ അന്തരിച്ചു.
പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ.എം ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. ചെന്നൈ രാധാകൃഷ്ണന്‍ ശാലയിലെ വസതിയിലായിരുന്നു അന്ത്യം. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.