ചേതക്കിനെ വീണ്ടും പുതുക്കി അവതരിപ്പിച്ച് ബജാജ്
ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ആവേശമായിരുന്ന ചേതക്കിനെ വീണ്ടും പുതുക്കി അവതരിപ്പിച്ച് സ്‌കൂട്ടര്‍ ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ചേതക്ക് രണ്ടാം പതിപ്പ് അടുത്ത വര്‍ഷം പകുതിയോടെ രാജ്യത്തെത്താനാണ് സാധ്യത. നാല് പതിറ്റാണ്ടോളം ഇന്ത്യയില്‍ എതിരാളികളില്ലാതെ മുന്നേറിയ ചേതക്ക് രണ്ടാം വരവിലും അതെ വിജയം ആവര്‍ത്തിക്കുമെന്നാണ് ബജാജ് സ്വപ്‌നം കാണുന്നത്. 1972-ല്‍ പുറത്തിറങ്ങിയ ചേതക്കിന്റെ പടയോട്ടം 2006-ലാണ് ബജാജ് അവസാനിപ്പിച്ചത്. മൈലേജും കരുത്തുമേറിയ ഇരുചക്ര വാഹനങ്ങളുടെ കടന്നുകയറ്റത്തോടെ ചേതക്കിന്റെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടത്തോടെയാണ് സ്‌കൂട്ടര്‍ നിര്‍മാണം അവസാനിപ്പിച്ച് കമ്പനി പൂര്‍ണമായും ശ്രദ്ധ ബൈക്കിലേക്ക് കേന്ദ്രീകരിച്ചത്. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.ഫോര്‍ സ്‌ട്രോക്ക് എയര്‍കൂള്‍ഡ് 125 സിസി എഞ്ചിനോ അല്ലെങ്കില്‍ 150 സിസി എഞ്ചിനോ ആയിരിക്കും.