വിജയത്തിനു ശേഷമുള്ള ട്രംപിന്റെ പ്രസംഗത്തിനടെ ഉറക്കം തൂങ്ങുന്ന ബാരണ്‍ ട്രംപ്; വൈറലായി ട്രംപിന്റെ മകന്റെ വീഡിയോ…

person access_timeNovember 11, 2016

വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അമേരിക്കയില്‍ നിന്നുള്ള ഒരു പത്ത് വയസുകാരന്റെ വീഡിയോയാണ്. ഏതെങ്കിലും കുട്ടിയുടെ വീഡിയോ അല്ല. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ മകനാണ് കക്ഷി. വിജയിച്ച ശേഷം തന്നെ പിന്തുണച്ചവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഉറക്കം സഹിക്കാന്‍ പറ്റാതെ സമീപം നില്‍ക്കുന്ന ബാരണ്‍ ട്രംപിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.