നടന്‍ ആമിര്‍ ഖാന്റെ ഭാര്യ കിരണ്‍ റാവുവിന്റെ 80 ലക്ഷം വില വരുന്ന ആഭരണങ്ങള്‍ കളവ് പോയി.
മുംബൈയിലെ കിരണിന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയതെന്ന് കിരണ്‍ റാവു പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വീട്ടിലെ ജോലിക്കാരെയും സംശയമുള്ളവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു മോതിരവും ഡയമണ്ട് നെക്ലേസുമാണ് നഷ്ടപ്പെട്ടത്.